ഹക്ക ഭാഷ സംസാരിക്കുന്ന ഹാൻ ചൈനീസ് ജനതയാണ് ഹക്ക ജനങ്ങൾ Hakkas, Hakka Han എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്., ഗുവാനോഡോങ്, ഫുജിയാൻ, ജിയാങ്സി, ഗുവാങ്സി, സിചുവൻ, ഹുനാൻ, ഷെജിയാങ്, ഹൈനാൻ, ഗുയ്ഷോ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവർ താമസിക്കുന്നത്. ഹക്ക - Hakka - എന്ന ചൈനീസ് വാക്കിന് ഗസ്റ്റ് ഫാമിലീസ് - അതിഥി കുടുംബങ്ങൾ എന്നാണ് അർത്ഥം. മറ്റു ചൈനീസ് ജനവിഭാഗങ്ങളെ പോലെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ പേരിലല്ല ഈ ജനവിഭാഗം അറിയപ്പെടുന്നത്. പ്രവിശ്യ, രാജ്യം, നഗരം എന്നിവയുമായി ബന്ധപ്പെട്ട പേരല്ല, ഹക്ക എന്നത്. ഹക്കാ ഭാഷ സംസാരിക്കുന്നവരോ അല്ലെങ്കിൽ ഹക്കയിലെ ഏതെങ്കിലും വംശത്തിൽ പെട്ടവരോആയ ആളുകളെയാണ് ആധുനിക കാലത്ത് സാധാരണയായി ഹക്ക ജനതയായി പരിഗണിക്കുന്നത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായി അറിയപ്പെടുന്ന ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ മഞ്ഞ നദിയുടെ അതിർത്തി പ്രദേശങ്ങളായ ആധുനിക വടക്കൻ ചൈനീസ് പ്രവിശ്യകളുടെ ഭാഗമായ ഷാൻങ്സി, ഹെനാൻ, ഹുബീ എന്നിവിടങ്ങളിലാണ് ഹക്ക ജനതയുടെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ഇവിടെ നിന്നും കുടിയേറ്റ പരമ്പരകളിലൂടെയാണ് ഇന്ന് ഹക്കകൾ കാണപ്പെടുന്ന തെക്കൻ ചൈനയുടെ ഭാഗത്തെത്തിയതെന്നാണ് കരുതുന്നത്. ഗണ്യമായ തോതിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്കും കുടിയേറി. ചൈനീസ് സമുദായ വിഭാഗങ്ങളായ 80 ദശലക്ഷം ഹക്ക ജനങ്ങളാണ് ഇത്തരത്തിൽ ലോകത്താകമാനം കുടിയേറിയതെന്നാണ് കണക്ക്.